
തിരുവനന്തപുരം: ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്ക്. തിരുവനന്തപുരം കാട്ടായിക്കോണത്താണ് സംഭവം. കാട്ടായിക്കോണം വാഴവിളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ബാലകൃഷ്‌ണൻ നായർക്ക് (60) ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നുരാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പ് കമ്പി കട്ടർകൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണതാണ് തീപിടിത്തതിന് കാരണമായത്. ശബ്ദം കേട്ട നാട്ടുകാരടക്കം ഓടിയെത്തിയാണ് ബാലകൃഷ്‌ണനെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിലെ ജീവനക്കാരനാണ് ബാലകൃഷ്‌ണൻ നായർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |