കൊച്ചി: ക്രൈസ്തവ വിരുദ്ധമായ 'കക്കുകളി' നാടകം സർക്കാർ നിരോധിക്കണമെന്ന് കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി.) ആവശ്യപ്പെട്ടു. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സംസ്ഥാന സർക്കാരിന്റെ അന്തർദേശീയ നാടക മേളയിൽ ഉൾപ്പെടെ ഇതിനു സ്ഥാനം ലഭിച്ചതും കമ്യൂണിസ്റ്റ് സംഘടനകൾ വലിയ പ്രചാരം നൽകുന്നതും അപലപനീയമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്കാരമെന്ന പേരിൽ കന്യാസ്ത്രീ മഠങ്ങളെ ചൂഷണ, പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണ് നാടകമെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |