ന്യൂഡൽഹി: കേരഫെഡിനെ കൊപ്ര സംഭരണത്തിൽ നിന്ന് ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറുമായി നടത്തിയ കൂടിക്കാഴ്ചയിൽ കൃഷിമന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടു. കൊപ്ര സംഭരണത്തിനുള്ള സംസ്ഥാനതല ഏജൻസിയായി കേരഫെഡിനെ അനുവദിക്കണം. കേരഫെഡിനെ ഒഴിവാക്കിയതിന്റെ ഫലമായി 255 മെട്രിക് ടൺ കൊപ്ര മാത്രമാണ് നാഫെഡ് കഴിഞ്ഞ സീസണിൽ സംഭരിച്ചത്. 50,000 മെട്രിക് ടൺ കൊപ്രയാണ് സംഭരിക്കേണ്ടിയിരുന്നത്. കേരഫെഡിനെ സംസ്ഥാന സംഭരണ ഏജൻസിയായി അനുവദിക്കുന്നതിലൂടെ കേരളത്തിലെ നാളികേര കർഷകർക്ക് മികച്ച വില ലഭിക്കുമെന്നും, സീസണിൽ പരമാവധി സംഭരണം ഉറപ്പാക്കുവാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |