തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ ബി.ടെക് മൈനർ പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. 2020 അഡ്മിഷൻ അഞ്ചാം സെമസ്റ്റർ,2019 അഡ്മിഷൻ ഏഴാം സെമസ്റ്റർ രജിസ്ട്രേഷനാണ് ആരംഭിച്ചത്. 20വരെ രജിസ്ട്രേഷൻ നടത്താം.
ഒന്നാം സെമസ്റ്റർ ബി.എച്ച്.എം.സി.ടി റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ 20മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. കോർ പ്രാക്ടീസ് പരീക്ഷകൾ മാർച്ച് ആറ് മുതൽ പതിനേഴ് വരെ നടക്കും.
നാലാം സെമസ്റ്റർ ബി.ടെക് ഓണേഴ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനിലും ലഭ്യമാണ്. ഉത്തരക്കടലാസിൻറെ പകർപ്പിനും പുനർമൂല്യനിർണയത്തിനും 25വരെ പോർട്ടൽ വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക് www.ktu.edu.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |