തിരുവനന്തപുരം: മദ്രസ ക്ഷേമനിധി ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് 20 കോടി രൂപ. മദ്രസ അദ്ധ്യാപകരുടെ വിഹിതമായി മദ്രസ ക്ഷേമനിധി ബോർഡ് കോഴിക്കോട് പുതിയറ സബ് ട്രഷറിയിൽ നിക്ഷേപിച്ചിട്ടുള്ള 12 കോടിയും സർക്കാർ നൽകാമെന്ന് പറഞ്ഞിട്ടുള്ള 9.25 % ഇൻസെന്റീവും കാലാകാലങ്ങളിൽ ക്ഷേമനിധിയുടെ പ്രവർത്തനത്തിനായി അനുവദിക്കാമെന്ന് പറഞ്ഞിട്ടുള്ള തുകയും ചേർത്താണ് 20 കോടി ആവശ്യപ്പെട്ടത്. ഇത് ധനവകുപ്പിന്റെ പരിഗണനയിലാണെന്നാണ് സൂചന.
2012ൽ ഇറങ്ങിയ സർക്കാർ ഉത്തരവിൽ ബോർഡിന്റെ പലിശ രഹിത നിക്ഷേപത്തിന് 9.25% ഇൻസെന്റീവും കാലാകാലങ്ങളിൽ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനത്തിനായി പ്രത്യേകം തുകയും നൽകണമെന്ന് പറയുന്നുണ്ട്.
സർക്കാർ നൽകുന്ന ഇൻസെന്റീവ് ഉപയോഗിച്ചാണ് ക്ഷേമനിധി ബോർഡ് പ്രവർത്തിക്കുന്നതെന്നും
ബഡ്ജറ്റിലൂടെ ഒരു രൂപപോലും നൽകിയിട്ടില്ലെന്നും മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് സി.ഇ.ഒ പി.എം. ഹമീദ് അറിയിച്ചു
നൽകിയ ഇൻസെന്റീവ്
2015-16.................3.75 കോടി
2021..................... 4.16 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |