കൽപ്പറ്റ: എൽ.ഡി.എഫ് വയനാട് മണ്ഡലം സ്ഥാനാർത്ഥി സത്യൻ മൊകേരി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ ഒമ്പതിന് കൽപ്പറ്റ സഹകരണ ബാങ്ക് പരിസരത്തു നിന്നു കൺവൻഷൻ ചേരുന്ന ചന്ദ്രഗിരി ഓഡിറ്റോറിയത്തിലേക്ക് പ്രകടനമായി ആനയിക്കും. തുടർന്ന് കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക നൽകും. തുടർന്ന് നടക്കുന്ന കൺവൻഷൻ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനംചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽ.ഡി.എഫ് കൺവീനർ ടി. പി. രാമകൃഷ്ണൻ, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |