തിരുവനന്തപുരം: പാർട്ടി പ്രവർത്തനത്തിൽ സജീവമാകുമെന്നും ഏൽപിക്കുന്ന ഉത്തരവാദിത്വമേറ്റെടുത്ത് പ്രവർത്തിക്കുമെന്നും ഡോ. പി സരിൻ. ഇടതുപക്ഷമാണ് ശരിയെന്നും അതിൽ തന്നെ ഉറച്ച് നിൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്ററി വ്യാമോഹങ്ങൾ കൊണ്ടുഹനടക്കുന്നയാളല്ല താൻ. അതുകൊണ്ട് തന്നെ ചുമതലകളെ പറ്റി ചിന്തിക്കുന്നില്ല. വരുന്ന രണ്ട് വർഷങ്ങൾ കേരളത്തിന് അതീവ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. പി സരിന് ഇന്നലെ എ.കെ.ജി സെന്ററിൽ സ്വീകരണം നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലനും ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു. മന്ത്രി സജി ചെറിയാനുൾപ്പെടെയുള്ള നേതാക്കൾ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |