ചേർത്തല : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും വേണ്ടെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ടെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേന്ദ്രീകരിക്കേണ്ടതു കൊണ്ടാണ് മത്സരിക്കേണ്ടെന്ന അഭിപ്രായം വന്നത്. അന്തിമ തീരുമാനമെടുക്കേണ്ടത് എൻ.ഡി.എയാണ്. രണ്ട് ദിവസത്തിനുള്ളിൽ എൻ.ഡി.എ യോഗം ചേർന്ന് തീരുമാനമെടുക്കും ബി.ഡി.ജെ.എസ് മത്സരിക്കണോ എന്നതിൽ തീരുമാനമെടുക്കാൻ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നല്ല മത്സരം കാഴ്ച വയ്ക്കാനാകും.നിലമ്പൂരിൽ അൻവർ വലിയ ഫാക്ടറാണെണ് തോന്നുന്നില്ല. രാജീവ് ചന്ദ്രശേഖർ ബി.ജെ.പി പ്രസിഡന്റായി വന്നതിന് ശേഷം കാര്യങ്ങൾ കുറച്ചു കൂടി പ്രൊഫഷണലാണെന്നും തുഷാർ പറഞ്ഞു.
വേടന് പിന്തുണയുമായി തുഷാർ
റാപ്പർ വേടന് പിന്തുണയുമായി ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. 'വേടൻ നന്നായി പാടുന്നുണ്ട്. ആയിരങ്ങളാണ് പാട്ടു കേൾക്കാൻ എത്തുന്നത്. അധഃസ്ഥിതരുടെയും പിന്നാക്കക്കാരന്റെയും വിഷയങ്ങളാണ് വേടൻ തന്റെ റാപ്പ് സംഗീതത്തിലൂടെ അവതരിപ്പിക്കുന്നത്. പുതിയ സംഗീതരീതി യുവജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പാട്ടിലൂടെ മോശം പറയുന്നത് അംഗീകരിക്കാനാവില്ല.വിവാദങ്ങൾ അനാവശ്യമാണ്.വേടന്റെ വേദികളിൽ എന്തുകൊണ്ട് സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് പരിശോധിക്കണം'- ചേർത്തലയിൽ തുഷാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |