ശിവഗിരി:ഗുരുദേവന്റെ അനന്തരഗാമിയായി ബോധാനന്ദസ്വാമിയെ അഭിഷേകം ചെയ്തതിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി വൈദിക മഠത്തിന് മുന്നിൽ നടന്നു വന്ന ആചാര്യസ്‌മൃതി പ്രഭാഷണ പരമ്പര സമാപിച്ചു.
ഗുരുദേവന്റെ സന്യസ്ഥ, ഗൃഹസ്ഥ ശിഷ്യരെക്കുറിച്ചും മറ്റ് നവോത്ഥാന നായകരെക്കുറിച്ചും ഏറെ അറിയാൻ ഇതിലൂടെ സാദ്ധ്യമായി. ദിവസവും പുലർച്ചെ മുതൽ രാത്രി വരെ ഇടതടവില്ലാതെയായിരുന്നു പ്രഭാഷണങ്ങൾ. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യ ആചാര്യനായി..ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി മറ്റു സന്യാസി ശ്രേഷ്ഠർ തുടങ്ങിയവർ പ്രഭാഷണം നടത്തി.
കഴിഞ്ഞ ദിവസം ഗോവിന്ദാനന്ദ സ്വാമി, നരസിംഹ സ്വാമി, വരുതൂർ കാണിയിൽ കുഞ്ഞിക്കണ്ണൻ, ഗോപാലൻ മുൻസിഫ്, ഗുരു പ്രസാദ് സ്വാമി, പാണാവള്ളിൽ കൃഷ്ണൻ വൈദ്യർ, കെ.പി. വള്ളോർ , ശങ്കരൻ പരദേശി , ആർ.ശങ്കർ, സഹോദരൻ അയ്യപ്പൻ, സത്യവ്രത സ്വാമി, ഡോ. പല്‍പ്പു,സി.കൃഷ്ണൻ വക്കീൽ, ആലുംമൂട്ടിൽ ഗോവിന്ദദാസ്, ധർമ്മതീർത്ഥർ സ്വാമി, മംഗലാപുരം കൊരഗപ്പ എന്നിവരെപ്പറ്റി യഥാക്രമം സുജ കോട്ടയം, ഗൗരിനന്ദന പ്രതീഷ്, ലീനപ്രസാദ്.കെ, അർച്ചന സുനിൽ, സ്വാതി രതീഷ്, ധന്യ ബൻസാൽ,ഡോ.എൽ.വിനയകുമാർ, കെ.ടി സുകുമാരൻ, പുത്തൂർ ശോഭനൻ, സത്യൻ പന്തത്തല , ചന്ദ്രൻ പുളിങ്കുന്ന്, ഡോ.പി.ചന്ദ്രമോഹൻ,സി.എ. ശിവരാമൻ, സിനോഷ്, ശൈലജ പൊന്നപ്പൻ, രാജേന്ദ്രപ്രസാദ് തുടങ്ങിയവർ പ്രഭാഷണം നടത്തി. സ്വാമി ഹംസതീർത്ഥ,സ്വാതി രതീഷ്, രാജേഷ് സഹദേവൻ, ഡോ.സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു. രാവിലെ മഹാസമാധിയിലും ശാരദാമഠത്തിലും ബോധാനന്ദ സ്വാമി സമാധി പീഠത്തിലും പ്രത്യേക പൂജകളും പ്രാർത്ഥനകളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |