
8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം
തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രൊഫഷണൽ എൻട്രൻസ് പരിശീലനം തടസപ്പെടുന്ന വിദ്യാർത്ഥികൾക്കായി കേരളകൗമുദിയും സഫയർ എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ സ്കോളർഷിപ്പ് പരീക്ഷ ഇന്ന് നടക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയിൽ 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് പരീക്ഷ. തിരുവനന്തപുരം സിറ്റി, പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട, ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്, കൊല്ലം ടൗൺ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. സി.ബി.എസ്.ഇ, സ്റ്റേറ്റ്, ഐ.സി.എസ്.ഇ. സിലബസുകളിലുള്ളവർക്ക് പരീക്ഷ എഴുതാം. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാവുക.
മികച്ച വിജയികൾക്ക് ക്യാഷ് പ്രൈസും സഫയറിൽ ഉപരിപഠനത്തിന് ആകർഷകമായ സ്കോളർഷിപ്പും ലഭിക്കും. നീറ്റ് ,ജെ.ഇ.ഇ. ,കീം, സി.യു.ഇ.ടി തുടങ്ങിയ പരീക്ഷകൾക്കുള്ള കോച്ചിംഗാണ് നൽകുക.
സ്കോളർഷിപ്പ്
സ്കോളർഷിപ്പ് പരീക്ഷയിൽ 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികളിൽ ഓരോ ക്ലാസിലെയും 80 ശതമാനത്തിനു മുകളിൽ മാർക്ക് നേടുന്നവർക്ക് 5000 രൂപ ക്യാഷ്പ്രൈസും 100 ശതമാനം സ്കോളർഷിപ്പും ലഭിക്കും. അതേ ക്ലാസുകളിലെ 75ശതമാനത്തിന് മുകളിൽ മാർക്കു നേടുന്നവർക്ക് 3000 രൂപ ക്യാഷ്പ്രൈസും 75 ശതമാനം സ്കോളർഷിപ്പും ലഭിക്കും. 70 ശതമാനത്തിനുമേൽ മാർക്ക് നേടുന്ന വർക്ക് 2000 രൂപ ക്യാഷ്പ്രൈസും 50ശതമാനം സ്കോളർഷിപ്പും 60 ശതമാനത്തിനു മേൽ മാർക്ക് ലഭിക്കുന്നവർക്ക് 25ശതമാനം സ്കോളർഷിപ്പും ലഭിക്കും.
11,12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യഥാക്രമം 15,000 രൂപക്യാഷ് പ്രൈസും 100 ശതമാനം സ്കോളർഷിഷും, 10,000/- രൂപയും 75 ശതമാനം സ്കോളർഷിപ്പും 5000 രൂപയും 50 ശതമാനം സ്കോളർഷിപ്പും 60% നുമേൽ ലഭിക്കുന്നവർക്ക് 25 ശതമാനം സ്കോളർഷിപ്പും ആയിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |