
തൊടുപുഴ: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റത്തെ എതിർത്തത് മന്ത്രി റോഷി അഗസ്റ്റിനെന്ന് സ്ഥിരീകരിച്ച് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസിന്റെ ശബ്ദരേഖ. ശരിയായ നിലപാടെടുക്കാൻ റോഷിക്ക് പിൻബലം നൽകിയത് രാഷ്ട്രീയ നേട്ടമാണെന്ന് പാർട്ടി കമ്മിറ്റിയിൽ വിശദീകരിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. ജില്ലയിലെ മറ്റ് രാഷ്ട്രീയ കക്ഷികളോടുള്ള ബന്ധം കമ്മിറ്റിയിൽ വിശദീകരിക്കുന്നതിനിടെയാണ് സി.വി. വർഗീസ് കേരള കോൺഗ്രസ് എമ്മിനെപ്പറ്റി പറയുന്നത്. കേരള കോൺഗ്രസ് എമ്മുമായി ജില്ലയിലെ പാർട്ടിക്കുള്ളത് അടുത്ത ബന്ധമാണ്. യു.ഡി.എഫിലേക്ക് പോകാനുള്ള ചർച്ചകൾ അവർക്കുള്ളിൽ ഉയർന്നുവന്നു. ഇതിനെ റോഷി അഗസ്റ്റിൻ ശക്തമായി എതിർത്തു. ഇതിന് സാധിച്ചത് റോഷി അഗസ്റ്റിനെ ചേർത്തുപിടിച്ചതുകൊണ്ടാണ്. ഇതോടെ ഇടുക്കി മണ്ഡലത്തിൽ റോഷി അഗസ്റ്റിനെ എങ്ങനെയും വിജയിപ്പിക്കണമെന്ന മനോ നിലയിലേക്ക് സഖാക്കൾ എത്തിയെന്നും സി.വി. വർഗീസ് പറയുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |