ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷാപ്രവർത്തകനിൽനിന്ന് ലൈംഗികാതിക്രമം നേരിട്ട യുവതി ഡി.ജി.പിക്ക് പരാതി നൽകി. പരാതിയിൽ കായംകുളം പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു.
ആദ്യമൊഴിയിൽ താൻ പറഞ്ഞ പലകാര്യങ്ങളും ഒഴിവാക്കിയെന്നും പ്രതിയെ സഹായിക്കുന്ന സമീപനമാണ് പൊലീസിൽ നിന്നുണ്ടായതെന്നും പരാതിയിൽ പറയുന്നു. സഹായിക്കാനെത്തിയ ആളിൽ നിന്ന് ദുരനുഭവം ഉണ്ടായെന്നും ഇയാൾ മദ്യപിച്ചിരുന്നെന്നും പണം വാഗ്ദാനം ചെയ്തെന്നും താൻ പറഞ്ഞത് രേഖപ്പെടുത്തിയില്ല. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്നത് മുതലാക്കി പ്രതിയായ സിനിൽ സബാദിനെ സഹായിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും പരാതിയിലുണ്ട്. പ്രതിക്ക് എളുപ്പത്തിൽ ജാമ്യംകിട്ടുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും കായംകുളം പൊലീസിൽ നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്നും പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |