
തിരുവനന്തപുരം:ഗ്രാമങ്ങളിൽ എല്ലാവർക്കും വാട്ടർടാപ്പ് കണക്ഷനിലൂടെ വെള്ളമെത്തിക്കാൻ തുടങ്ങിയ കേന്ദ്രപദ്ധതിയായ ജലജീവൻ മിഷൻ സംസ്ഥാനത്ത് 52.46% പൂർത്തിയാക്കാനായെന്ന് സി.എ.ജി റിപ്പോർട്ട് സംസ്ഥാന വിഹിതം കണ്ടെത്താനും അതിന് ആനുപാതികമായി കേന്ദ്രഫണ്ട് ലഭ്യമാക്കാനുമുണ്ടായ കാലതാമസം പദ്ധതി പൂർത്തിയാക്കാൻ തടസ്സമായി. .
കേന്ദ്ര സർക്കാരുമായി 50:50 അനുപാതത്തിൽ പങ്കാളിത്തമുള്ള പദ്ധതിയായതിനാൽ, പൂർത്തിയാക്കുന്നതിന് ആവശ്യമായ ഫണ്ട് സമാഹരിക്കാനുള്ള മാർഗ്ഗങ്ങൾ സർക്കാർ കണ്ടെത്തിയിരുന്നില്ല. ഗുണഭോക്തൃ, പഞ്ചായത്ത് വിഹിതമായുി മതിയായ ഫണ്ട് ലഭിച്ചതുമില്ല. സംസ്ഥാനത്തെ കരാറുകാർക്ക് 3,578.47 കോടിയുടെ കുടിശ്ശിക ഉണ്ടായിരുന്നതിനാൽ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ അവർ മടിച്ചു. ഇതുമൂലം 3,625.72 കോടിയുടെ വർക്ക് പക്കേജുകൾ അനുവദിക്കാനായില്ല.സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലെയും ശുചിത്വ സമിതികളെ ജലജീവൻ മിഷനുമായി ബന്ധിപ്പിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |