SignIn
Kerala Kaumudi Online
Thursday, 23 April 2026 10.21 AM IST

റോയൽ ബൗളിംഗ്

Increase Font Size Decrease Font Size Print Page
a

ലക്‌നൗ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 40 റൺസിന് ലക്‌നൗ സൂപ്പർ ജയ്ന്റ്സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 159 റൺസെടുത്തു. മറുപടിക്കിറങ്ങിയ ലക്‌നൗവിനെ കൃത്യതയോടെ പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ 18 ഓവറിൽ 119 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു,​ ജോഫ്ര ആർച്ചർ മൂന്നും നാന്ദ്രേ ബർഗ‌ർ,​ ബ്രിജേഷ് ശർമ്മ എന്നിവർ രണ്ടും രവീന്ദ്ര ജഡേജ,​ രവി ബിഷ്‌ണോയി എന്നിവർ ഓരോവിക്കറ്റ് വീതവും വീഴ്‌ത്തി.നാല് ലക്‌നൗ ബാറ്റർമാർ ഡക്കായി. ക്യാപ്‌ടൻ റിഷഭ് പന്ത്,​ ആയുഷ് ബധോനി,​ എയ്‌ഡൻ മർക്രം, മൊഹ്‌സിൻ ഖാൻ എന്നിവരാണ് പൂജ്യരായത്. അർദ്ധ സെഞ്ച്വറി നേടിയ മിച്ചൽ മാർഷാണ് (41 പന്തിൽ 55)​ ലക്നൗവിന്റെ ടോപ് സ്കോറർ. മാർഷിനെ കൂടാതെ നിക്കോളാസ് പൂരാൻ (22)​,​ ഇംപാക്ട് പ്ലെയർ ഹിമ്മത് സിംഗ് (15)​ എന്നിവർക്ക് മാത്രമേ ലക്നൗ ബാറ്റർമാരിൽ രണ്ടക്കത്തിൽ എത്താനായുള്ളൂ. 11 റൺസിൽ എത്തിയപ്പോൾ തന്നെ അവർക്ക് 3 വിക്കറ്റ് നഷ‌്ടമായിരുന്നു.

നേരത്തേ ഒ​രു​ഘ​ട്ട​ത്തി​ൽ​ 77​/5​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​രാ​ജ​സ്ഥാ​ൻ,​ ​വെ​റ്റ്റ​ൻ​ ​ഓ​ൾ​റൗ​ണ്ട​ർ​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​യു​ടെ​ ​ബാ​റ്റിം​ഗാ​ണ് ​രാ​ജ​സ്ഥാ​നെ​ ​മാ​ന്യ​മാ​യ​ ​സ്കോ​റി​ൽ​ ​എ​ത്തി​ച്ച​ത്.​ 29​ ​പ​ന്തി​ൽ​ 2​ ​ഫോ​റും​ 1​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ ​ജ​ഡേ​ജ​ 43​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.
യ​ശ്വ​സി​ ​ജ്‌​സ്വാ​ൾ​ ​(12​ ​പ​ന്തി​ൽ​ 22​),​ ​ഹെ​റ്റ്മേ​യ​ർ​ ​(22​),​ ​ക്യാ​പ്ട​ൻ​ ​റി​യാ​ൻ​ ​പ​രാ​ഗ് ​(20​), ഡൊ​ണോ​വ​ൻ​ ​ഫെ​രേ​രി​യ​ ​(20​),​ ​ശു​ഭം​ ​ദു​ബെ​ ​(11​ ​പ​ന്തി​ൽ​ 19​),​ വൈ​ഭ​വ് ​സൂ​ര്യ​വം​ശി​ ​(8​),​ ​ധ്രു​വ് ​ജൂ​റ​ൽ​ ​(0​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഇ​ന്നലെ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ ​മ​റ്റ് ​രാ​ജ​സ്ഥാ​ൻ​ ​ബാ​റ്റ​ർ​മാ​രു​ടെ​ ​പ്ര​ക​ട​നം.​ ​ന​ന്നാ​യി​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ 32​ ​റ​ൺ​സി​ൽ​ ​വ​ച്ച് ​രാ​ജ​സ്ഥാ​ന് ​ആ​ദ്യ​ 3​ ​വി​ക്ക​റ്റു​ക​ൾ​ ​ന​ഷ്ട​മാ​യി.​ ​ജ​യ്സ്വാ​ളി​നെ​യും​ ​ജു​റ​ലി​നേ​യും​ ​ഷ​മി​ ​മൂ​ന്നാം​ ​ഓ​വ​റി​ൽ​ ​മ​ട​ക്കി.
മൊ​ഹ്‌​സി​ൻ​ ​ഖാ​നെ​റി​ഞ്ഞ​ ​അ​ടു​ത്ത​ ​ഓ​വ​‌​ർ​ ​മെ​യ്‌​ഡ​നാ​ക്കി​യ​ ​സൂ​ര്യ​വം​ശി​ ​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​ദി​ഗ്‌വേ​ഷ് ​റാ​ത്തി​ക്ക് ​ക്യാ​ച്ച് ​കൊ​ടു​ത്തു​ ​മ​ട​ങ്ങു​ക​യും​ ​ചെ​യ്തു.
ഏ​ഴാം​ ​വി​ക്ക​റ്റി​ൽ​ 25​ ​പ​ന്തി​ൽ​ 49​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​ക​ട്ടു​ണ്ടാ​ക്കി​യ​ ​ജ​ഡേ​ജ​യും​ ​ദു​ബെ​യും​ ​ചേ​ർ​ന്നാ​ണ് ​രാ​ജ​സ്ഥാ​നെ​ 150​ ​ക​ട​ത്തി​യ​ത്.​ഷ​മി​യും​ ​പ്രി​ൻ​സും​ ​മൊ​ഹ്‌​സി​നും​ 2​ ​വി​ക്ക​റ്റ് ​വീ​തം​ ​നേ​ടി.

രാജസ്ഥാൻ രണ്ടാം സ്ഥാനത്തെത്തി. ലക്നൗ ഒമ്പതാമതാണ്.

ഇന്ത്യയ്ക്ക് ബാറ്റിംഗ്

ഹൊഹന്നാസ്ബർഗ്: വനിതാ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക

ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മഴയെ തുടർന്ന് വൈകി തുടങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ 192 റൺസ് നേടി.

. ആദ്യ രണ്ട് മത്സരത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് ആയിരുന്നു ജയം.

ഇന്ന്

മുംബയ്- ചെന്നൈ

(രാത്രി 7.30 മുതൽ)

TAGS: NEWS 360, SPORTS, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.