SignIn
Kerala Kaumudi Online
Tuesday, 21 April 2026 3.07 PM IST

​ മുഖ്യമന്ത്രിക്ക് സ്ഥലജല ഭ്രമമെന്ന് ജി. സുധാകരൻ

Increase Font Size Decrease Font Size Print Page

s

ആലപ്പുഴ: ചെറ്റത്തരം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും അതിരൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്വതന്ത്രസ്ഥാനാർഥിയും മുൻ സി.പി.എം നേതാവുമായ ജി.സുധാകരൻ. സ്വകാര്യ ചാനലിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിലാണ് വിമർശനം.

‘കേരളചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തുന്ന രാഷ്ട്രീയ പോരാട്ടമാണ് അമ്പലപ്പുഴയിലേത്. ഒരു കാര്യവുമില്ലാതെ എന്നെ ചെറ്റ എന്നു വരെ മുഖ്യമന്ത്രി വിളിക്കുകയാണ്. ഞാൻ മുഖ്യമന്ത്രിയെ ആക്ഷേപിച്ചില്ല. അങ്ങനൊയൊരു പദപ്രയോഗം നടത്താൻ മുഖ്യമന്ത്രിക്ക് എന്താണധികാരം. എന്തവകാശം. അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോ ചുമതലപ്പെടുത്തിയോ.. ബേബിയോ എം.വി. ഗോവിന്ദനോ അങ്ങനെ പറഞ്ഞില്ല. പിണറായിയുമായി നല്ല ബന്ധമായിരുന്നു. പത്തു മുപ്പതുകൊല്ലത്തെ ബന്ധമല്ലേ. അതുകൊണ്ട് അദ്ദേഹത്തിന് ഗുണമുണ്ടായി. എല്ലാ പ്രതിസന്ധിയിലും ഞാൻ ഉറച്ചുനിന്നു. ജനങ്ങളെ അറിയിക്കേണ്ടത് പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞു. ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയാതെ അദ്ദേഹത്തിന് സ്ഥലജലഭ്രമം സംഭവിച്ചിരിക്കുകയാണ്. താഴെയുള്ള ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. ആളുകളെ തെറ്റായ ഭാഷയിൽ അഭിസംബോധന ചെയ്യുന്നു. എന്റെ അച്ഛനും അമ്മയും ഇട്ട പേരല്ല ചെറ്റ.മുഖ്യമന്ത്രി സംസാരിക്കുന്നത് ഭരണഘടനാവിരുദ്ധമായിട്ടാണ്. അതീവഗുരുതരമായ തെറ്റുകളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. താൻ കേസിനൊന്നും പോകുന്നില്ല.

വർഗവഞ്ചകരെ വിമർശിക്കുമ്പോൾ ഭാഷാശുദ്ധി നോക്കേണ്ടതില്ലെന്ന എ.വിജയരാഘവന്റെ പരാമർശത്തോട് .അയാൾ നിരക്ഷരകുക്ഷിയാണെന്നായിരുന്നു ജി. സുധാകരന്റെ പ്രതികരണം. അയാൾ പൊളിറ്റ് ബ്യൂറോയിലിരിക്കാൻ യോഗ്യനല്ല. അങ്ങനെയൊരു വിഡ്ഢിക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാൻ കഴിയൂ.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.