തിരുവനന്തപുരം: പ്രവർത്തന സ്വാതന്ത്ര്യമില്ലാത്ത മന്ത്രിമാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട മന്ത്രിമാരെ നയിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അഴിമതിയുടെ നീച വൈറസ് ബാധിച്ചിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ, പാലോട് രവി, രവി മൈനാഗപ്പള്ളി, ഇഞ്ചക്കാട് നന്ദകുമാർ, വി. ആർ. പ്രതാപൻ, സുരേഷ്, ശ്യംകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |