കോട്ടയം: സമുദായാചാര്യൻ മന്നത്ത് പദ്മനാഭന്റെ 145-ാമത് ജയന്തിദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തും വിവിധ താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും ആചരിച്ചു.
മന്നം സമാധിയിൽ രാവിലെ ഏഴിന് എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി.സുകുമാരൻനായർ പുഷ്പാർച്ചന നടത്തി. എല്ലാ താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും രാവിലെ 11ന് സമുദായാചാര്യന്റെ ചിത്രത്തിനു മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി. കൊവിഡ് പശ്ചാത്തലത്തിൽ സമ്മേളനങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയിരുന്നു.
മലങ്കര ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ, കേന്ദ്രമന്ത്രി വി.മുരളീധരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി റോഷി അഗസ്റ്റിൻ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.പിമാരായ കെ.മുരളീധരൻ എൻ.കെ പ്രേമചന്ദ്രൻ, കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,പി.സി. വിഷ്ണുനാഥ്,അഡ്വ. ജോബ് മൈക്കിൾ, കെ.ബി. ഗണേശ് കുമാർ, പ്രമോദ് നാരായണൻ, മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ, മുൻ എം.എൽ.എമാരായ പി.സി. ജോർജ്, കെ.സി.ജോസഫ്, കെ.ശിവദാസൻ നായർ, മാലേത്ത് സരളദേവി, ജോസഫ് വാഴയ്ക്കൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ, റെയിൽവേ കൺസൾട്ടേറ്റീവ് കമ്മറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖർ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താനെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |