തിരുവനന്തപുരം: ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് (കാറ്റഗറി നമ്പർ 100/2019) തസ്തികയിൽ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 8, 9, 10, 11, 14, 15 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി. ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരള പബ്ലിക് സർവീസ് കമ്മിഷൻ/ഗവ.സെക്രട്ടേറിയേറ്റ്/ലോക്കൽ ഫണ്ട് ആഡിറ്റ് വകുപ്പ്/കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിൽ ബൈൻഡർ (കാറ്റഗറി നമ്പർ 400/2019) തസ്തികയിൽ 15, 16 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ. പരീക്ഷ
മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്2/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ്2 (കാറ്റഗറി നമ്പർ 638/2021, 162/2022) തസ്തികയിലേക്ക് 15 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |