പരീക്ഷാഫലം
2022 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ് ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ്, ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്, ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക്, ബി.പി.എ. (വോക്കൽ/വയലിൻ/വീണ/മൃദംഗം/ഡാൻസ്), ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എ. ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ, ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2022 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.സി എൻവയൺമെന്റൽ സയൻസ് ആൻഡ് എൻവയൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 21 വരെ അപേക്ഷിക്കാം.
ജിയോ ഇൻഫർമേഷൻ സയൻസ്
കേരളസർവകലാശാലയുടെ കീഴിലുളള സെന്റർ ഫോർ ജിയോസ്പേഷ്യൽ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ പി.ജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്നോളജി കോഴ്സിലേക്ക് (2022 -2023) അഡ്മിഷന് വേണ്ടിയുളള അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോളജി, ജ്യോഗ്രഫി, എൻവയൺമെന്റൽ സയൻസ്, കമ്പ്യൂട്ടർസയൻസ്, ഫിസിക്സ് ഇവയിലേതിലെങ്കിലും. പി.ജി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 നവംബർ 15.
ഫിനാൻഷ്യൽ അസിസ്റ്റൻസ്
കേരളസർവകലാശാല എസ്.സി./എസ്.ടി. (ഫുൾടൈം) ഗവേഷക വിദ്യാർത്ഥികൾക്കുളള സ്പെഷ്യൽ ഫിനാൻഷ്യൽ അസിസ്റ്റൻസ് (2022 - 2023) യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബർ 12.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |