ന്യൂഡൽഹി:പ്രത്യക്ഷവും പരോക്ഷവുമായ വില്പന നികുതിയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ സുപ്രീം കോടതിയിൽ പ്രത്യേക ബെഞ്ച് ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. അടുത്തയാഴ്ച മുതൽ ബുധൻ, വ്യാഴം ദിവസങ്ങളിലായിരിക്കും ബെഞ്ച് പ്രവർത്തിക്കുക
2015 ൽ ജസ്റ്റിസ് എ.കെ സിക്രി, ജസ്റ്റിസ് രോഹിന്റൺ നരിമാൻ എന്നിവരുടെ നേതൃത്വത്തിൽ നികുതി കേസുകൾക്കായി പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു.ഈ ബെഞ്ച് 800 വിധിന്യായങ്ങൾ പുറപ്പെടുവിച്ചിരുന്നു. പിന്നീട് ബെഞ്ച് പിരിച്ചു വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |