തിരുവനന്തപുരം: അസാപ് കേരളയും കൊച്ചിൻ ഷിപ്യാർഡും സംയുക്തമായി ഒരുക്കുന്ന സ്ട്രക്ചറൽ മറൈൻ ഫിറ്റർ പ്രോഗ്രാമിലേക്ക് 30 വരെ അപേക്ഷിക്കാം. കൊച്ചിൻ ഷിപ്യാർഡിലെ നാലുമാസ ഇന്റേൺഷിപ് അടക്കം ആറ് മാസം നീളുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഷിപ്യാർഡിൽ ജോലി ലഭിക്കും. വിദേശത്തടക്കം നിരവധി തൊഴിൽ സാദ്ധ്യതകളും ഉയർന്ന ശമ്പളവും ലഭിക്കുന്ന മറൈൻ കൺസ്ട്രക്ഷൻ മേഖലയിലേക്ക് ജോലി തേടുന്ന ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ അനുബന്ധ ഐ.ടി.ഐ ട്രേഡുകൾ പഠിച്ചവർക്കാണ് അവസരം. ഫോൺ: 9495999727, 9495999651.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |