തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ കലിഗ്രാഫർമാർ പങ്കെടുക്കുന്ന നാഷണൽ കലിഗ്രഫി ഫെസ്റ്റിവൽ ഡിസംബർ 19, 20, 21 തീയതികളിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നടക്കും. കേരളത്തിന് കലിഗ്രഫി പരിചയപ്പെടുത്താനും കലാകാരന്മാരുടെ രചനാരീതികളും എഴുത്തുപകരണങ്ങളും പരിചയപ്പെടുത്താനും ലക്ഷ്യമിടുന്ന മേളയുടെ സംഘാടകർ 'കചടതപ' ഫൗണ്ടേഷൻ ആണ്.
കലിഗ്രഫിയുടെ പ്രായോഗികതല സവിശേഷതകളെക്കുറിച്ച് കലാകാരന്മാർ വിശദമാക്കും. 2019-ൽ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച നാഷണൽ കലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പായി നടക്കുന്ന മേളയോടനുബന്ധിച്ച് ശില്പശാലകൾ, സോദാഹരണ പ്രഭാഷണങ്ങൾ, കലിഗ്രഫി പ്രദർശനം സംഗീത പരിപാടി തുടങ്ങിയവയുണ്ടാകും. കലിഗ്രഫി കലാകാരന്മാർക്കും കലാ വിദ്യാർത്ഥികൾക്കും അക്ഷരമെഴുത്തു കലയിൽ താത്പര്യമുള്ളവർക്കും പങ്കെടുക്കാം. രജിസ്ട്രേഷന്: www.kachatathapa.com/
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |