SignIn
Kerala Kaumudi Online
Saturday, 04 May 2024 6.00 AM IST

പി.എസ്.സി അറിയിപ്പുകൾ കോൺസ്റ്റബിൾ തസ്‌തികയിൽ പുനർ അളവെടുപ്പ്

n

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പൊലീസ് കോൺസ്റ്റബിൾ (എ.പി.ബിെകാറ്റഗറി നമ്പർ 530/2019, 357/2020, 358/2020) തസ്തികയിലേക്ക് ജനുവരി 4,5 തീയതികളിൽ രാവിലെ 8ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ ശാരീരിക പുനർ അളവെടുപ്പ് നടത്തും.

അഭിമുഖം

കോഴിക്കോട് ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിനുവേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക നിയമനം-കാറ്റഗറി നമ്പർ 92/2022, 93/2022) തസ്തികയിലേക്കുള്ള അഭിമുഖം 28, 29 തീയതികളിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ; 0495 2371971

കേരള സ്റ്റേറ്റ് ബാംബു കോർപ്പറേഷനിൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 74/2021) തസ്തികയിലേക്ക് ജനുവരി 12ന് രാവിലെ 9.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം രാവിലെ 7.45ന് ഹാജരാകണം. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും.

സർട്ടിഫിക്കറ്റ് പരിശോധന

കേരള സ്റ്റേറ്റ് ഹാൻഡ്ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 147/2019) തസ്തികയിലേക്ക് ജനുവരി 4ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ റിസർച്ച് ഓഫീസർ (കാറ്റഗറി നമ്പർ 138/2020) തസ്തികയിലേക്ക് ജനുവരി 5, 6 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
പുരാവസ്തുവകുപ്പിൽ ആർക്കിയോളജിക്കൽ കെമിസ്റ്റ് (കാറ്റഗറി നമ്പർ 131/2020) തസ്തികയിലേക്ക് ജനുവരി 7ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ഫിസിക്സ്)- സീനിയർ (പട്ടികജാതി/പട്ടികവർഗ്ഗം-കാറ്റഗറി നമ്പർ 267/2021) തസ്തികയിലേക്ക് ജനുവരി 9ന് രാവിലെ 10.30നും നോൺ വൊക്കേഷണൽ ടീച്ചർ (ഫിസിക്സ്)- ജൂനിയർ (പട്ടികജാതി/ വർഗ്ഗം-കാറ്റഗറി നമ്പർ 271/2021) ജനുവരി 9ന് രാവിലെ 11.30നും പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ (പ്രസൂതി ആൻഡ് സ്ത്രീരോഗ്-കാറ്റഗറി നമ്പർ 116/2021) തസ്തികയിലേക്ക് ജനുവരി 9ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 1 സി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546325

ഒ.എം.ആർ പരീക്ഷ

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ആട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്-കാറ്റഗറി നമ്പർ 461/2021) തസ്തികയിലേക്ക് ജനുവരി 7ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.