തിരുവനന്തപുരം: പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷാ ഫോറം www.bcdd.kerala.gov.inൽ. പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ജനുവരി 16ന് മുമ്പായി നൽകണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 0474 2914417.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |