കൊച്ചി: സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷ ഒഴിവാക്കിയ സാഹചര്യത്തിൽ പ്രൊഫഷണൽ കോഴ്സ് പ്രവേശനം പൂർണമായും പ്രവേശന പരീക്ഷയുടെ മാർക്കടിസ്ഥാനത്തിൽ വേണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സാൽവിയ ഹുസൈൻ, സിബി വിൽസൺ എന്നീ വിദ്യാർത്ഥികളും കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷനുമാണ് ഹർജിക്കാർ.
പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് യോഗ്യത, പ്രവേശനപരീക്ഷ മാർക്കുകൾ തുല്യ അനുപാതത്തിൽ കണക്കാക്കുന്നതാണ് രീതി. ഉദാരസമീപനത്തോടെ നടത്തിയ സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷകളിൽ കുട്ടികൾക്ക് ഉയർന്ന മാർക്ക് കിട്ടാൻ സാദ്ധ്യതയുണ്ടെന്നും അത് സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാവുമെന്നും ഹർജിയിൽ പറയുന്നു.
വിവിധ സർവകലാശാലയുടെ കീഴിലുള്ള ബിരുദ പ്രവേശനത്തിനായി പ്രവേശനപരീക്ഷ നടത്താൻ നിർദ്ദേശിക്കണമെന്ന ആവശ്യവും ഹർജിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |