കൊച്ചി: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ അംഗമായി നിയമിക്കുന്നതിനുള്ള അപേക്ഷ അറുപതു വയസ് പിന്നിട്ടെന്ന കാരണത്താൽ തള്ളിയതിനെതിരെ ടി. ആർ. ഭുവനേന്ദ്ര പ്രസാദ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജിയിൽ തീരുമാനമെടുക്കുന്നതുവരെ നിയമന നടപടികൾ പൂർത്തിയാക്കരുതെന്നു നിർദ്ദേശിച്ച ജസ്റ്റിസ് പി. ഗോപിനാഥ് ഹർജി മേയ് 18ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |