തിരുവനന്തപുരം: ഗവർണർക്കെതിരേ രാജ്ഭവനു മുന്നിൽ കഴിഞ്ഞ 15ന് നടത്തിയ സമരത്തിൽ വിവിധ വകുപ്പുകളിലെ ഏഴ് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തതിനെക്കുറിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടില്ലെന്ന് രാജ്ഭവൻ അറിയിച്ചു.
പങ്കെടുത്ത ഉദ്യോഗസ്ഥരുടെ ചിത്രം സഹിതം ബി.ജെ.പി നേതാക്കൾ ഗവർണർക്ക് നൽകിയ പരാതി സർക്കാരിലേക്ക് അയയ്ക്കുന്ന സാധാരണ നടപടിക്രമം മാത്രമാണ് സ്വീകരിച്ചത്. ഉദ്യോഗസ്ഥർ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ നടപടിയെടുക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചതായി വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് രാജ്ഭവന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |