തിരുവനന്തപുരം: കേരള സർവകലാശാല ഫെബ്രുവരിയിൽ നടത്തിയ ബാച്ച്ലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (നാല് വർഷ ഇന്റഗ്രേറ്റഡ് കോഴ്സ് - 2011 സ്കീം) നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ ഫലവും മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് (2018 അഡ്മിഷൻ - റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) കോഴ്സിന്റെ പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സി.ബി.സി.എസ് ബി.എ/ബി.എസ്.സി/ ബി.കോം കോഴ്സുകളുടെയും സി.ആർ.സി.ബി.സി.എസ്.എസ് കരിയർ റിലേറ്റ്ഡ് കോഴ്സുകളുടെയും ആറാം സെമസ്റ്റർ സ്പെഷ്യൽ പരീക്ഷകളുടെയും ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷകൾ സെപ്തംബർ 1ന് ആരംഭിക്കും.
സെപ്തംബർ 2, 7 തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, മൂന്ന് സെമസ്റ്റർ ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (2018 സ്കീം റെഗുലർ/ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2014 സ്കീം - സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സെപ്തംബർ ഒന്നിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.വി.എ. (പെയിന്റിംഗ് ആൻഡ് ആർട്ട് ഹിസ്റ്ററി) പരീക്ഷകൾ സെപ്തംബർ 20 ലേക്ക് മാറ്റി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |