തിരുവനന്തപുരം: കേരള സർവകലാശാലയുടെ നാലാം സെമസ്റ്റർ എൽഎൽ.ബി (പഞ്ചവത്സരം) (പഴയ സ്കീം - മേഴ്സി ചാൻസ്) (1998 അഡ്മിഷന് മുൻപ്), ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 8 വരെ അപേക്ഷിക്കാം.
ജൂൺ 8 ന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് (പി.ജി.ഡി.എച്ച്.ആർ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂൺ 8 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എസ്സി. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ജൂൺ 2 മുതൽ 10 വരെ ബി.എസ്സി. റീവാല്യുവേഷൻ സെക്ഷനിലും അഞ്ചാം സെമസ്റ്റർ ബി.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ജൂൺ 2 മുതൽ 14 വരെ ബി.എ. റീവാല്യുവേഷൻ സെക്ഷനിലും ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി ഹാജരാകണം.
കാര്യവട്ടം കാമ്പസിലെ അറബിക് വിഭാഗം നടത്തി വരുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) കോഴ്സിന്റെ പത്താമത് ബാച്ചിലേക്ക് 15നകം അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു (തത്തുല്യം), സീറ്റ്:15. വെബ്സൈറ്റ്- www.arabicku.in ഫോൺ: 0471 2308846, 9562722485
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |