തിരുവനന്തപുരം: കേരള സർവകലാശാലയുടെ പഠന വകുപ്പുകളിൽ പി.ജി/എം.ടെക്. കോഴ്സുകളിൽ പട്ടികജാതി, പട്ടികവർഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകളിലേക്ക് 10ന് രാവിലെ 11ന് അതത് പഠന വകുപ്പുകളിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തും. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/
ഒക്ടോബറിൽ ആരംഭിക്കുന്ന പത്താം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ./എം.എസ്സി./എംകോം. പരീക്ഷകൾക്ക് പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 23 വരെയും ഓൺലൈനായി അപേക്ഷിക്കാം.
പോളി സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: സർക്കാർ/എയ്ഡഡ് / സർക്കാർ കോസ്റ്റ് ഷെയറിംഗ് /സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമ പ്രവേശനത്തിന്റെ മൂന്നാം സ്പോട്ട് അഡ്മിഷൻ നാളെ മുതൽ 12 വരെ അതത് സ്ഥാപനങ്ങളിൽ നടത്തും. അപേക്ഷകർ www.polyadmission.org വെബ്സൈറ്റിലെ സമയക്രമമനുസരിച്ച് നേരിട്ട് ഹാജരാകണം. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്ക് ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാം.
ബി.ടെക് ഇൻഡക്ഷൻ
തിരുവനന്തപുരം: 142 എൻജിനിയറിംഗ് കോളേജുകളിൽ പ്രവേശനം നേടിയ ഒന്നാം വർഷ ബി.ടെക് വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പരിപാടി നാളെ മുതൽ 13വരെ സാങ്കേതിക സർവകലാശാല അറിയിച്ചു. പരിഷ്കരിച്ച ബി.ടെക് പാഠ്യപദ്ധതിയിലെ ആദ്യ ബാച്ചും സർവകലാശാല പത്താമത്തെ ബി.ടെക് ബാച്ചുമാണിത്. സംസ്ഥാനതല ഉദ്ഘാടനം 10 ന് തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ മന്ത്രി ആർ.ബിന്ദു നിർവഹിക്കും. 11,12 ലെ പരിപാടികളിൽ മന്ത്രിമാരായ എം.ബി. രാജേഷ്, പി.രാജീവ് എന്നിവർ പങ്കെടുക്കും. കോളേജുകളിൽ ലൈവ് സ്ട്രീമിംഗ് നടത്തും.
ഓപ്ഷൻ രജിസ്ട്രേഷൻ
തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ കോളജുകളിലെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ആരംഭിച്ചു. എൻട്രൻസ് കമ്മിഷണർ പ്രസിദ്ധീകരിച്ച ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ആയുർവേദ കോഴ്സുകളിലേക്കും മെഡിക്കൽ റാങ്ക് ലിസ്റ്റിലുളളവർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും www.cee.kerala.gov.in വെബ്സൈറ്റിൽ നാളെ വൈകിട്ട് 3വരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. ഹെൽപ് ലൈൻ: 0471-2525300.
ഇന്റർവ്യൂ മാറ്റി
തിരുവനന്തപുരം : മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവിൽ 10ന് നടത്താനിരുന്ന വാക്ഇൻ ഇന്റർവ്യൂ 13 ലേക്ക് മാറ്റി.
ഇൻഡസ്ട്രിറെഡിനെസ് പ്രോഗ്രാമുകളുമായി ഐ.സി.ടി അക്കാഡമി
തിരുവനന്തപുരം: ഐ.സി.ടി അക്കാഡമി ഒഫ് കേരള വിവിധ പ്രോഗ്രമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഫുൾസ്റ്റാക്ക് ഡെവലപ്മെന്റ് , ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, സോഫ്റ്റ് വെയർ ടെസ്റ്റിംഗ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് പ്രോഗ്രാമുകളിലേക്ക്, തിരുവനന്തപുരം ടെക്നോപാർപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.ടി.എ.കെ യുടെ ഓഫീസിൽ ആരംഭിക്കുന്ന ബാച്ചുകളിലേക്ക് അപേക്ഷിക്കാം. സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ഫുൾസ്റ്റാക്ക് ഡെവലപ്മെന്റ് പ്രോഗ്രാമും ലഭ്യമാണ്. എല്ലാ കോഴ്സുകളും ഓൺലൈനായും പഠിക്കാം.
ഓൺലൈൻ കോഴ്സുകൾക്ക് ആറു മാസവും ഓഫ്ലൈൻ പഠനത്തിന് മൂന്നു മാസവുമാണ് ദൈർഘ്യം. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മുൻനിര ഐ.ടി കമ്പനികളിൽ 125 മണിക്കൂർ ദൈർഘ്യമുള്ള ഇന്റേൺഷിപ്പും ഉണ്ടായിരിക്കും. 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ;https://ictkerala.org/registration, +91 75 940 51437 / 0471 2700 811.
ജി.സി.സിയിലും മലേഷ്യയിലും നോർക്ക ലീഗൽ കൺസൾട്ടന്റുമാർക്ക് അവസരം
തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാർക്ക് അവസരം. സൗദി അറേബ്യ (ദമാം, റിയാദ്, ജിദ്ദ), യു.എ.ഇ (ഷാർജ), ഒമാൻ (മസ്കറ്റ്), മലേഷ്യ (ക്വലാലംപൂർ), ബഹ്റൈൻ (മനാമ), ഖത്തർ (ദോഹ) എന്നിവിടങ്ങളിലാണ് ഒഴിവുകൾ. അഭിഭാഷകനായി കേരളത്തിലും അപേക്ഷ നൽകുന്ന രാജ്യത്തും നിയമമേഖലയിൽ കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. www.norkaroots.orgൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് ceo.norka@kerala.gov.in ൽ 20 നകം അപേക്ഷ നൽകണം.
വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങൾ എന്നിവ മൂലവും തന്റേതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |