SignIn
Kerala Kaumudi Online
Thursday, 19 September 2024 1.57 AM IST

കേരളവിഷനും ഡൗട്ട്‌ബോക്‌സും കൈകോർക്കുന്നു

Increase Font Size Decrease Font Size Print Page
p

കൊച്ചി: ലേണിംഗ് പ്ലാറ്റ്‌ഫോം ഡൗട്ട്‌ബോക്സിന്റെ ലേൺ ഓൺലൈൻ ക്ലാസുകൾ കേരളവിഷൻ വരിക്കാർക്ക് മൂന്ന് മാസത്തേയ്ക്ക് സൗജന്യമായി ലഭ്യമാക്കും. 30 ലക്ഷത്തിലേറെ വരിക്കാരുള്ള കേരളവിഷനുമായി ഒന്നിക്കുന്നതിലൂടെ കൂടുതൽ കുട്ടികളെ വിജയത്തിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡൗട്ട്‌ബോക്‌സ് ലൈവ് ട്യൂഷൻ സ്ഥാപകൻ രഞ്ജിത് ബാലൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളിൽ രൂപപ്പെടുത്തിയ ലേണിംഗ് പ്രോഗ്രാമുകൾ, സങ്കീർണമായ വിഷയങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന വൈറ്റ്‌ബോർഡ് തുടങ്ങിയവ ഡൗട്ട്‌ബോക്‌സിന്റെ പ്രത്യേകതകളാണെന്നും അധികൃതർ പറഞ്ഞു. കേരള വിഷൻ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ കെ. ഗോവിന്ദൻ, കെ.സി.സി.എൽ എം.ഡി സുരേഷ് കുമാർ പി.പി, ഡൗട്ട് ബോക്‌സ് സി.ഇ.ഒ റെനി അൽഫോൺസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA VISION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.