SignIn
Kerala Kaumudi Online
Thursday, 19 September 2024 9.13 PM IST

കേരളോത്സവത്തിൽ ഇക്കുറിയും മുതിർന്നവർ പുറത്ത്

Increase Font Size Decrease Font Size Print Page
p

കൊല്ലം: യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് നടത്തുന്ന കലാ- കായിക മേളയായ കേരളോത്സവത്തിൽ ഇക്കുറിയും നാൽപ്പത് വയസിന് മുകളിലുള്ളവർക്ക് മത്സരിക്കാനാകില്ല.

തുടക്കത്തിൽ ഓലമെടയൽ അടക്കമുള്ള നാടൻ മത്സരയിനങ്ങളിൽ മുതിർന്നവരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

ദേശീയ യുവജനോത്സവ ഇനങ്ങളായി പരിഗണിച്ചിട്ടുള്ള 18 കലാമത്സരങ്ങളിൽ പങ്കെടുക്കാൻ 2023 ജനുവരിയിൽ 30 വയസ് പിന്നിടുന്നവർക്ക് കഴിയില്ല. മറ്റ് കലാ-കായിക മത്സരങ്ങൾക്കുള്ള പ്രായപരിധി 40 ആണ്. പതിനഞ്ച് വയസ് പിന്നിട്ടവർക്ക് മത്സരിക്കാം.

എസ്.എസ്.എൽ.സി, പ്ളസ് ടു വിദ്യാർത്ഥികൾക്ക് സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടെന്നിരിക്കെ 15 വയസ് പരിധിവയ്ക്കുന്നതിൽ അപാകതയുണ്ടെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വർഷം കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി കലാമത്സരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഈ മാസം ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിലും ഡിസംബറിൽ ബ്ളോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലും മത്സരങ്ങൾ നടക്കും. 2023 ജനുവരി 12 മുതൽ 16 വരെയാണ് ദേശീയ യുവജനോത്സവം.

കലാ മത്സരങ്ങൾ - 59

കായിക മത്സരം - 43

സമ്മാനം

ഒന്നാം സ്ഥാനം ₹ 1,50,000

രണ്ടാം സ്ഥാനം ₹ 75,000

മൂന്നാം സ്ഥാനം ₹ 50,000

(വ്യക്തികൾക്കും ക്ളബുകൾക്കും ട്രോഫി)

സംസ്ഥാന കേരളോത്സവത്തിന്റെ കലാ മത്സരങ്ങൾ വടക്കൻ ജില്ലകളിലും കായിക മത്സരങ്ങൾ തെക്കൻ ജില്ലകളിലും നടത്താനാണ് സാദ്ധ്യത. ഗ്രാമ പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളിൽ മുതിർന്നവർക്കായി പ്രാദേശിക മത്സരങ്ങൾ നടത്താം.

എസ്. സതീഷ്, വൈസ് ചെയർമാൻ

യുവജനക്ഷേമ ബോർഡ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALOLSAVAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.