തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ മണ്ണെണ്ണ പ്രതിസന്ധിക്ക് അയവ്. ഇരുപതിനായിരം കിലോ ലിറ്റർ (2 കോടി ലിറ്റർ) മണ്ണെണ്ണ സംസ്ഥാനത്തിനു നൽകാമെന്ന് കേന്ദ്രം സമ്മതിച്ചു. മന്ത്രി ജി.ആർ. അനിൽ കേന്ദ്രമന്ത്രിമാരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. ഇതോടെ സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് നിലവിൽ മൂന്നു മാസത്തിലൊരിക്കൽ ലഭിക്കുന്ന മണ്ണെണ്ണ വിഹിതം തുടരാനാവും എന്നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നിലപാട്. മണ്ണെണ്ണ വില ലിറ്ററിന് 81 രൂപയായി ഉയരും. ഈ മാസം പകുതിക്കു ശേഷം പുതിയ സ്റ്റോക്ക് ലഭിക്കുന്നതോടെ വിതരണം പുതിയ നിരക്കിൽ ആരംഭിക്കാനാകുമെന്നാണ് വിലയിരുത്തൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |