SignIn
Kerala Kaumudi Online
Thursday, 19 September 2024 8.16 PM IST

സി. കേശവൻ സ്‌മാരക പുരസ്‌കാരം ഡോ. പുനലൂർ സോമരാജന്

Increase Font Size Decrease Font Size Print Page
somarajan
ഡോ.പുനലൂർ സോമരാജൻ

തിരുവനന്തപുരം: സി. കേശവന്റെ ഓർമ്മയ്‌ക്കായുള്ള സി. കേശവൻ സ്‌മാരക പുരസ്‌കാരത്തിന് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ. പുനലൂർ സോമരാജൻ അർഹനായി. ജീവകാരുണ്യ മേഖലയിലെ സേവനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരമെന്ന് അവാർഡ് നിർണയ കമ്മിറ്റി അംഗങ്ങളായ ശബരിഗിരി എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ വി.കെ. ജയകുമാർ, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി, ടൂർ ഫെഡ് മുൻ എം.ഡി ഷാജി മാധവൻ എന്നിവർ വാർത്താസമ്മേളത്തിൽ അറിയിച്ചു. 15,001 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ജൂൺ രണ്ടാംവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നൽകും. സി. കേശവൻ സമിതി പ്രസി‌ഡന്റ് അനീഷ് കെ. അയിലറ, സെക്രട്ടറി അഞ്ചൽ ജഗദീശൻ, അംഗങ്ങളായ അഞ്ചൽ ഗോപൻ, ആയൂർ ഗോപിനാഥ് എന്നിവരും വാർത്താസമ്മേളത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: C.KESAVAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.