SignIn
Kerala Kaumudi Online
Friday, 26 April 2024 10.07 PM IST

അന്യസംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടം,​ പൊലീസ് ജീപ്പ് കത്തിച്ചു, 4 വാഹനങ്ങൾ അടിച്ചുതകർത്തു 156 പേർ കസ്റ്റഡിയിൽ

kk

കോലഞ്ചേരി: ക്രിസ്‌മസ് കരോളിനെച്ചൊല്ലി കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്സിന്റെ ലേബർ ക്യാമ്പിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും പൊലീസിനെ ആക്രമിച്ച് ജീപ്പുകൾ നശിപ്പിക്കുകയും ചെയ്ത കേസിൽ 156 അന്യസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഇതിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അക്രമികൾ പൊലീസിന്റെ ഒരു ജീപ്പ് കത്തിക്കുകയും നാല് വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. സി.ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സാരമായി പരിക്കേറ്റു. ചൂരക്കോട്ട് കമ്പനിക്ക് സമീപമുള്ള ലേബർ ക്യാമ്പിൽ മണിപ്പൂർ, നാഗാലാൻഡ് സംസ്ഥാനക്കാരായ തൊഴിലാളികളാണ് ശനിയാഴ്ച രാത്രി പതിനൊന്നോടെ ഏറ്റുമുട്ടിയത്. കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി. ഷാജൻ, എസ്.ഐ സാജൻ, എ.എസ്.ഐ വി.പി. ശിവദാസൻ, പൊലീസുകാരായ സുബൈർ, രാജേന്ദ്രൻ എന്നിവർക്കാണ് പരിക്ക്. കുന്നത്തുനാട് സ്റ്റേഷന്റെ ജീപ്പാണ് കത്തിച്ചത്. കുന്നത്തുനാട് കൺട്രോൾ റൂം ജീപ്പും തടിയിട്ടപറമ്പ്, എടത്തല സ്റ്റേഷനുകളുടെ ജീപ്പുകളും സ്ട്രൈക്കർ ഫോഴ്സിന്റെ വാനും അടിച്ചു തകർത്തു.

ഒരു സംഘം തൊഴിലാളികൾ രാത്രി ശബ്ദഘോഷത്തോടെ കരോൾ ആഘോഷിക്കാൻ ശ്രമിച്ചതിനെ മറ്റൊരു സംഘം തടഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കം. അനുനയിപ്പിക്കാൻ ശ്രമിച്ചപ്പോൾ മർദ്ദനമേറ്റ സുരക്ഷാ ജീവനക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തിയതോടെ അവർക്കെതിരെ അക്രമികൾ തിരിഞ്ഞു. കൺട്രോൾ റൂം വാഹനത്തിലെത്തിയ ഉദ്യോഗസ്ഥരെ വടിയും കല്ലുമായി സംഘം റോഡിലിറങ്ങി നേരിട്ടു. വിവരമറിഞ്ഞെത്തിയ എസ്.ഐ സാജനെ മർദ്ദിച്ചു. ജീപ്പിന്റെ താക്കോൽ ഉൗരിയെറിഞ്ഞു. വയർലസ് സെറ്റ് തകർത്തു. പൊലീസുകാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. പിന്നാലെയെത്തിയ സി.ഐ ഷാജനെ കല്ലെറിഞ്ഞു. സി.ഐയ്ക്ക് തലയിൽ അഞ്ചു തുന്നിക്കെട്ടും കൈയിലെ അസ്ഥിക്ക് പൊട്ടലുമുണ്ട്. ഇന്ന് ശസ്ത്രക്രിയ നടത്തും. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്സിൽ 11,000 ജീവനക്കാരാണുള്ളത്. 4,500 പേരാണ് അന്യസംസ്ഥാനക്കാർ. ഇതിലേറെയും വനിതകളാണ്.

സംഘർഷം നീണ്ടത്

പുലർച്ചെ 4വരെ

പുലർച്ചെ നാലു വരെ സംഘർഷം നീണ്ടു. റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അഞ്ഞൂറിലേറെ പൊലീസുകാർ എത്തിയാണ് നിയന്ത്രിച്ചത്. ആറ് മണിയോടെ ക്യാമ്പിൽ ഇരച്ചുകയറിയ പൊലീസ് പ്രതികളെന്ന് സംശയിക്കുന്നവരെയും ഇവരുടെ ഫോണുകളും കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ വാഹനങ്ങൾ നശിപ്പിച്ചതിലൂടെ 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ ഡിവൈ.എസ്.പി ജി. അജയ്‌നാഥിനാണ് അന്വേഷണ ചുമതല.

അപ്രതീക്ഷിതം, യാദൃച്ഛികം:

സാബു എം. ജേക്കബ്

അക്രമം അപ്രതീക്ഷിതവും യാദൃച്ഛികവുമാണെന്ന് കിറ്റെക്സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ് പറഞ്ഞു. 40ൽ താഴെ തൊഴിലാളികളാണ് സംഭവത്തിന് പിന്നിൽ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ കമ്പനി സംരക്ഷിക്കില്ല. അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കെടുക്കുമ്പോൾ തൊഴിൽ ദാതാവ് ചെയ്യേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിക്കാറുണ്ട്.

കുറ്റവാളികളെ തിരിച്ചറിയാൻ പൊലീസിന് എല്ലാ സഹായവും മാനേജ്‌മെന്റ് നൽകുന്നുണ്ട്. പൊലീസ് ജീപ്പ് കത്തിച്ച കുറ്റവാളിയെ കമ്പനിയുടെ സി.സി ടി.വി കാമറ പരിശോധിച്ച് തിരിച്ചറിഞ്ഞ് പൊലീസിന് കൈമാറി. പൊലീസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കും.

അന്യസംസ്ഥാന തൊഴിലാളികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തെ തിരിച്ചറിയണം. സംഭവത്തെ സങ്കുചിത രാഷ്ട്രീയ താല്പര്യത്തോടെ ഉപയോഗിക്കുന്നത് കിറ്റെക്സ് പൂട്ടിക്കാൻ ശ്രമിക്കുന്നവരാണ്. കുന്നത്തുനാട് എം.എൽ.എ ഉൾപ്പെടെ കിറ്റെക്‌സിനോടുള്ള വിരോധത്തിൽ പ്രകോപനപരമായി സംസാരിച്ച് അന്യസംസ്ഥാന തൊഴിലാളികളെ സംശയത്തിന്റെ മുനയിൽ നിറുത്താൻ ശ്രമിക്കുന്നത് ഗുണകരമല്ല.

കി​ഴ​ക്ക​മ്പ​ല​ത്തേ​ത് ​ഒ​റ്റ​പ്പെ​ട്ട​സം​ഭ​വം,​തൊ​ഴി​ലാ​ളി​ക​ളെ
ഒ​റ്റ​പ്പെ​ടു​ത്ത​രു​ത്:​ ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​കി​ഴ​ക്ക​മ്പ​ല​ത്തി​ലു​ണ്ടാ​യ​ത് ​ഒ​റ്റ​പ്പെ​ട്ട​ ​സം​ഭ​വ​മെ​ന്ന് ​തൊ​ഴി​ൽ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.​ ​എ​റ​ണാ​കു​ള​ത്തെ​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​ജി​ല്ലാ​ ​ലേ​ബ​ർ​ ​ഓ​ഫീ​സ​റോ​ട് ​റി​പ്പോ​ർ​ട്ട് ​തേ​ടി​യി​ട്ടു​ണ്ട്.​ ​പൊ​ലീ​സും​ ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ ​ഈ​ ​അ​ക്ര​മ​സം​ഭ​വ​ത്തി​ന്റെ​ ​പേ​രി​ൽ​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​ഒ​റ്റ​പ്പെ​ടു​ത്താ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ ​അ​വ​രെ​ ​സം​ര​ക്ഷി​ക്ക​ണ​മെ​ന്ന​ ​നി​ല​പാ​ടാ​ണ് ​ഈ​ ​സ​ർ​ക്കാ​രി​ന്റേ​തെ​ന്നും​ ​ശി​വ​ൻ​കു​ട്ടി​ ​വ്യ​ക്ത​മാ​ക്കി.​ ​അ​തേ​സ​മ​യം​ ​അ​ക്ര​മം​ ​ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

കി​ഴ​ക്ക​മ്പ​ല​ത്തെ​ ​അ​ക്ര​മം
ഒ​റ്റ​പ്പെ​ട്ട​ത്:​ ​സ്പീ​ക്കർ

ക​ണ്ണൂ​ർ​:​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കി​ഴ​ക്ക​മ്പ​ല​ത്ത് ​ന​ട​ന്ന​ ​അ​ക്ര​മം​ ​ഒ​റ്റ​പ്പെ​ട്ട​താ​ണെ​ന്ന് ​സ്പീ​ക്ക​ർ​ ​എം.​ബി.​ ​രാ​ജേ​ഷ് ​പ​റ​ഞ്ഞു.​ ​ഒ​രു​വി​ഭാ​ഗം​ ​ന​ട​ത്തി​യ​ ​അ​ക്ര​മ​ത്തി​ൽ​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​മൊ​ത്തം​ ​കു​റ്റ​വാ​ളി​ക​ളാ​യി​ ​ചി​ത്രീ​ക​രി​ക്ക​രു​ത്.​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ ​ന​ട​ത്തി​യ​ ​അ​ക്ര​മ​ത്തി​ന്റെ​ ​പേ​രി​ൽ​ ​മു​ഴു​വ​ൻ​ ​തൊ​ഴി​ലാ​ളി​ക​ളെ​യും​ ​വേ​ട്ട​യാ​ടു​ന്ന​ത് ​ശ​രി​യ​ല്ല.
ആ​ല​പ്പു​ഴ​ ​ന​ട​ന്ന​ ​കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​വ​ർ​ഗീ​യ​ധ്രു​വീ​ക​ര​ണം​ ​ന​ട​ത്താ​ൻ​ ​അ​പ​ക​ട​ക​ര​മാ​യ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ന്നു.​ ​ഇ​വ​ ​ര​ണ്ടും​ ​രാ​ഷ്ട്രീ​യ​ ​കൊ​ല​പാ​ത​ക​ങ്ങ​ൾ​ ​മാ​ത്ര​മാ​യി​ ​കാ​ണാ​നാ​കി​ല്ല.​ ​ഇ​തി​ന്റെ​ ​പേ​രി​ൽ​ ​സം​ഘ​ർ​ഷം​ ​ആ​ളി​ക്ക​ത്തി​ക്കാ​ൻ​ ​ശ്ര​മ​മു​ണ്ടാ​യി.​ ​ഇ​ത്ത​രം​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​പൊ​ലീ​സി​ന് ​മാ​ത്രം​ ​സാ​ധി​ക്കി​ല്ലെ​ന്നും​ ​ഇ​വ​ ​ഇ​ല്ലാ​യ്മ​ ​ചെ​യ്യാ​ൻ​ ​ജ​ന​കീ​യ​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ഉ​ണ്ടാ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്ന് ​ഉ​പ​യോ​ഗി​ച്ച​ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ​സം​ഘ​ർ​ഷം​ ​സൃ​ഷ്ടി​ച്ച​തെ​ന്ന് ​കി​റ്റെ​ക്സ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​സാ​ബു​ ​എം.​ ​ജേ​ക്ക​ബ് ​ത​ന്നെ​ ​സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​മ​യ​ക്കു​മ​രു​ന്ന് ​ഉ​പ​യോ​ഗി​ച്ച​തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​ ​നി​ന്ന് ​മാ​നേ​ജ്മെ​ന്റി​ന് ​ഒ​ഴി​യാ​നാ​വി​ല്ല.​ ​ക​മ്പ​നി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തൊ​ഴി​ലാ​ളി​ക​ളും​ ​നാ​ട്ടു​കാ​രും​ ​ഒ​ട്ട​ന​വ​ധി​ ​പ​രാ​തി​ക​ൾ​ ​ന​ൽ​കി​യി​രു​ന്നു.​ ​അ​തെ​ല്ലാം​ ​അ​പ്പ​പ്പോ​ൾ​ ​പൊ​ലീ​സ് ​ഉ​ൾ​പ്പെ​ടെ​ ​അ​ധി​കാ​രി​ക​ൾ​ക്ക് ​കൈ​മാ​റി​യി​ട്ടു​ണ്ട്.​ ​അ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തൊ​ഴി​ൽ​ ​വ​കു​പ്പ് ​കി​റ്റെ​ക്സി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​റി​പ്പോ​ർ​ട്ട് ​സ​ർ​ക്കാ​രി​ന് ​സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.​ ​മാ​നേ​ജ്മെ​ന്റി​ന് ​നോ​ട്ടീ​സും​ ​ന​ൽ​കി​​.​ ​ര​ണ്ടു​വ​ർ​ഷം​ ​മു​മ്പ് ​പ​രി​സ​ര​വാ​സി​ക​ളെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​തൊ​ഴി​​​ലാ​ളി​​​ക​ൾ​ ​ആ​യു​ധ​ങ്ങ​ൾ​ ​വ​രെ​ ​ശേ​ഖ​രി​ച്ച​താ​യാ​ണ് ​അ​റി​യു​ന്ന​ത്.

പി.​വി.​ ​ശ്രീ​നി​ജ​ൻ​ ​എം.​എ​ൽ.എ

മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ​ ​ആ​ക്ര​മ​ണ​മെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​നി​ഗ​മ​നം.​ ​സ്ഥ​ല​ത്തെ​ത്തി​യ​ ​പൊ​ലീ​സി​നെ​ ​ആ​ക്ര​മി​ക്കാ​നാ​ണ് ​ശ്ര​മി​ച്ച​ത്.​ ​ആ​ദ്യം​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​ജീ​പ്പാ​ണ് ​പോ​യ​ത്.​ ​സി.​ഐ​ക്ക​ ​ഉ​ൾ​പ്പെ​ടെ​ ​പ​രി​ക്ക് ​പ​റ്റി​യി​ട്ടു​ണ്ട്.​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

കെ.​ ​കാ​ർ​ത്തി​ക്,​ ​എ​സ്.​പി.
എ​റ​ണാ​കു​ളം​ ​റൂ​റൽ


കു​ന്ന​ത്തു​നാ​ട് ​താ​ലൂ​ക്കി​ലാ​ണ് ​ഏ​റ്റ​വു​മ​ധി​കം​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​പ​ണി​യെ​ടു​ക്കു​ന്ന​ത്.​ ​ര​ണ്ടു​വ​ർ​ഷം​ ​മു​ൻ​പും​ ​കി​റ്റെ​ക്സി​ലെ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ​ ​പ​രാ​തി​ ​ഉ​യ​ർ​ന്നി​ട്ടു​ണ്ട്.​ ​അ​പ്പോ​ഴെ​ല്ലാം​ ​പൊ​ലീ​സ് ​ലാ​ഘ​വ​ത്തോ​ടെ​യാ​ണ് ​പെ​രു​മാ​റി​യ​ത്.​ ​അ​തി​ന്റെ​ ​ഫ​ല​മാ​ണ് ​ക്രി​സ്‌​മ​സ് ​രാ​ത്രി​യി​ലു​ണ്ടാ​യ​ത്.

വി.​പി.​ ​സ​ജീ​ന്ദ്ര​ൻ,
മു​ൻ​ ​എം.​എ​ൽ.എ

കി​റ്റെ​ക്സ്: കേ​സ​ന്വേ​ഷ​ണം​ ​പ്ര​ത്യേ​ക​ ​ടീ​മി​ന്

കോ​ല​ഞ്ചേ​രി​:​ ​കി​ഴ​ക്ക​മ്പ​ല​ത്ത് ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​പൊ​ലി​സു​ദ്യോ​ഗ​സ്ഥ​രെ​ ​ആ​ക്ര​മി​ച്ച് ​കേ​സ് ​അ​ന്വേ​ഷി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​ടീം​ ​രൂ​പീ​ക​രി​ച്ചു.​ 19​ ​അം​ഗ​ ​സം​ഘ​ത്തി​ന്റെ​ ​ത​ല​വ​ൻ​ ​പെ​രു​മ്പാ​വൂ​ർ​ ​എ.​എ​സ്.​പി​ ​അ​നു​ജ് ​പ​ലി​വാ​ലാ​ണ്.​ ​ര​ണ്ട് ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രും​ ​ഏ​ഴ് ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രും​ ​ടീ​മി​ലു​ണ്ട്.​ ​സം​ഭ​വ​സ്ഥ​ലം​ ​റേ​ഞ്ച് ​ഡി.​ഐ.​ജി​ ​നീ​ര​ജ് ​കു​മാ​ർ​ ​ഗു​പ്ത,​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​കെ.​ ​കാ​ർ​ത്തി​ക്ക് ​എ​ന്നി​വ​ർ​ ​സ​ന്ദ​ർ​ശി​ച്ചു.​ 500​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​സ്ഥ​ല​ത്ത് ​ക്യാ​മ്പ് ​ചെ​യ്യു​ന്നു​ണ്ട്.​ ​പ​രി​ക്കേ​റ്റ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഡി.​ഐ.​ജി,​ ​എ​സ്.​പി​ ​എ​ന്നി​വ​ർ​ ​സ​ന്ദ​ർ​ശി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ATTACK IN KITEX CAMP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.