SignIn
Kerala Kaumudi Online
Thursday, 19 September 2024 8.30 AM IST

കേരള ലളിതകലാ അക്കാദമി കലാകാര ഡയറക്ടറി പ്രകാശനം

Increase Font Size Decrease Font Size Print Page
kla

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കലാകാര ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു. ചിത്രകലാകൃത്തുക്കൾ, ശില്പികൾ,കലാ ചരിത്രകാരന്മാർ എന്നിവരെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജാരവിവർമ, കെ.സി.എസ്. പണിക്കർ മുതൽ സമകാലിക കലാകാരന്മാരെ വരെ ഡയറക്ടറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അക്കാദമി സംഘടിപ്പിക്കുന്ന വാർഷിക ചിത്രപ്രദർശനത്തിൽ പങ്കെടുത്തവർ, അക്കാദമി കലാ ക്യാമ്പിൽ മൂന്ന് ദിവസത്തിൽ കുറയാതെ പങ്കെടുത്തവർ, സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ നേടിയവർ, മാസ്റ്റേഴ്സ് എന്നിവയായിരുന്നു ഡയറക്ടറിയിൽ പേര് ചേർക്കുവാനുള്ള യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഏറെ ശ്രമങ്ങൾക്കൊടുവിൽ സ്വരൂപിക്കുവാൻ കഴിഞ്ഞ പേരുകൾ ഉൾപ്പെടുത്തിയാണ് ആദ്യപതിപ്പ് പ്രസിദ്ധീകരിക്കുന്നതെന്ന് അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു.ബുധനാഴ്ച ഉച്ചയ്ക്ക് 2ന് സെക്രട്ടേറിയറ്റിൽ വച്ച് മന്ത്രി സജി ചെറിയാൻ കലാകാര ഡയറക്ടറി പ്രകാശനം ചെയ്യും. അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പി. വി. ബാലൻ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KLA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.