കോട്ടയം : കേരള കോൺഗ്രസ് പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനത്ത് ഇന്നലെ കെ.എം. മാണിയുടെ അദൃശ്യ സാന്നിദ്ധ്യം നിറഞ്ഞുനിന്നു. മാണിയുടെ മൂന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് കേരള കോൺഗ്രസ് (എം) സംഘടിപ്പിച്ച കെ.എം. മാണി സ്മൃതി സംഗമം ജനപങ്കാളിത്തംകൊണ്ട് പുതുചരിത്രവുമായി. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി രാവിലെ കെ.എം. മാണിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയതോടെ സ്മൃതി സംഗമത്തിന് തുടക്കമായി. മന്ത്രി റോഷി അഗസ്റ്റിൻ കെ.എം. മാണിയുടെ ചിത്രത്തിൽ പുഷ്പം അർപ്പിച്ചു. ചീഫ് വിപ്പ് പ്രൊഫ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ അഡ്വ. ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. പൂക്കളും കെ.എം. മാണിയുടെ ഓർമ്മകളുണർത്തുന്ന ചിത്രങ്ങളുമായാണ് പലരുമെത്തിയത്. അനുസ്മരണ സമ്മേളനമൊഴിവാക്കിയായിരുന്നു ചടങ്ങ്. രാവിലെ ഏഴോടെ ജോസ് കെ.മാണിയും കുടുംബാംഗങ്ങളും പാർട്ടി നേതാക്കളും കെ.എം. മാണിയെ അടക്കം ചെയ്ത പാലാ കത്തീഡ്രൽ പള്ളിയിൽ എത്തി പ്രാർത്ഥനകളിലും ചടങ്ങുകളിലും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |