SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.27 PM IST

സുസ്ഥിര സാമ്പത്തിക സ്ഥിതി സൃഷ്ടിക്കും: മന്ത്രി ബാലഗോപാൽ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി സുസ്ഥിരമായും ജനങ്ങൾക്ക് സമാധാനാനുഭവമായും മാറ്റുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി 'ജനങ്ങളുടെ വികസനത്തിനുള്ള ധനസമാഹരണം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2031ൽ വരുമാന വർദ്ധനവിനും തൊഴിലവസരങ്ങൾക്കും ഒപ്പം സമാധാനപരമായ ജീവിതത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്.

മനുഷ്യ വിഭവശേഷിയിലും സാമൂഹിക ജീവിതത്തിലും കേരളം നടത്തിയ നിക്ഷേപങ്ങൾ വലുതാണ്. ഐക്യകേരളം രൂപീകൃതമാകുമ്പോൾ സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം ദേശീയ ശരാശരിയേക്കാൾ 20% താഴെയായിരുന്നു. എന്നാൽ, ഇന്ന് ദേശീയ ശരാശരിയേക്കാൾ 1.7 മടങ്ങ് കൂടുതലാണ്.

TAGS: KN BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY