തിരുവനന്തപുരം: മേയ് ഒന്നു മുതൽ വേണാടിൽ ആറും പരശുറാമിൽ ഏഴും കോച്ചുകൾ കൂട്ടാനും കൊവിഡിന് മുമ്പ് നിറുത്തിയ സ്റ്റോപ്പുകൾ പുനരാരംഭിക്കാനും നടപടിയെടുക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയതായി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ഇന്നലെ ദക്ഷിണറെയിൽവേ ജനറൽ മാനേജർ ബി.പി മല്ലയ്യയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് കിട്ടിയത്.
റെയിൽവേ ബോർഡിന്റെ അനുമതി കിട്ടിയാൽ എറണാകുളത്ത് നിന്നുള്ള വേളാങ്കണ്ണി എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിനായി നാഗപട്ടണം വരെ ഓടിക്കും.കൊല്ലം- പുനലൂർ, പുനലൂർ- കൊല്ലം പാസഞ്ചർ സമയക്രമത്തിൽ മാറ്റം വരുത്താനും നടപടിയാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |