കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാലാ മനേജിംഗ് ട്രസ്റ്റിയായി ഡോ.പി.മാധവൻ കുട്ടി വാരിയരെ (പി.എം.വാരിയരെ) തിരഞ്ഞെടുത്തു. ട്രസ്റ്റ് ബോർഡ് അംഗവും ചീഫ് ഫിസിഷ്യനുമാണ്. തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്ന് എം.ഡി. ബിരുദം നേടി 1969ൽ അസി. ഫിസിഷ്യനായി ജോലിയിൽ പ്രവേശിച്ചു. കേരള ആയുർവേദിക് സ്റ്റഡീസ് റിസർച്ച് സൊസൈറ്റി ഗവേണിംഗ് ബോഡി മെമ്പർ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ (ഐഎസ്എം) പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ധന്വന്തരീ അവാർഡ്, ഭിഷക് ശ്രഷ്ഠ അവാർഡും ലഭിച്ചിട്ടുണ്ട്. നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ചെറുനെല്ലിക്കാട്ട് രാമ വാരിയർ - പന്നിയമ്പള്ളി വാരിയത്ത് പാർവ്വതിയുടെയും മകനാണ്. ഭാര്യ ഷെലജാ മാധവൻകുട്ടി ആര്യവൈദ്യശാലയിലെ മെറ്റീരിയൽസ് സീനിയർ മാനേജരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |