SignIn
Kerala Kaumudi Online
Sunday, 26 April 2026 3.12 AM IST

റാഗിംഗ് കേസ്; പ്രതികളിലൊരാൾ സിപിഎം അനുകൂല സംഘടനയായ കെജിഎസ്എൻഎയുടെ ജനറൽ സെക്രട്ടറി

Increase Font Size Decrease Font Size Print Page
rahul-raj

കോട്ടയം: ഗാന്ധിനഗർ ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ കേരള ഗവൺമെന്റ് സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്റെ (കെജിഎസ്എൻഎ) സംസ്ഥാന ജനറൽ സെക്രട്ടറി. മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ് (22) ആണ് കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ച് പ്രതികളിലൊരാൾ.

നഴ്‌സിംഗ് വിദ്യാർത്ഥികളുടെ സിപിഎം അനുകൂല സംഘടനയാണ് കെജിഎസ്എൻഎ. നേരത്തെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു രാഹുൽ രാജ്. കഴിഞ്ഞ സമ്മേളനത്തിലാണ് രാഹുലിനെ സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച് പോസ്റ്റ് ഇയാൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

'രാഹുൽ രാജ് കോമ്രേഡ്' എന്നാണ് ഇയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ പേര്. സംഘനാപ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ ഇയാൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തിൽ ലളിതഗാനത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നേടിയിരുന്നു.

അതേസമയം, നഴ്‌സിംഗ് കോളേജിലെ റാഗിംഗിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനെ കെട്ടിയിട്ട് ഉപദ്രവിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കോമ്പസ് ഉപയോഗിച്ച് ശരീരമാസകലം കുത്തുന്നുണ്ട്. സ്വകാര്യ ഭാഗത്ത് പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. എണ്ണിയെണ്ണിയാണ് കോമ്പസ് ഉപയോഗിച്ച് കുത്തുന്നത്. ഇതിനിടെ വിദ്യാർത്ഥി വേദനിച്ച് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.

ബോയ്‌സ് ഹോസ്റ്റലിൽ ഒന്നാംവർഷക്കാരായ ആറു പേരാണ് അതിക്രൂരമായ പീഡനം നേരിട്ടത്. സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പേരെ കോടതി റിമാൻഡ് ചെയ്തു. രാഹുൽ രാജിന് പുറമെ മൂന്നാം വർഷ വിദ്യാർത്ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കൽ സാമുവൽ (20), കോരുത്തോട് മടുക്ക നെടുങ്ങാട് വിവേക് (21), വയനാട് പുൽപ്പള്ളി ഞാവലത്ത് ജീവ (19), മഞ്ചേരി ച്ചേരിപ്പടി റിജിൽജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്.

TAGS: KOTTAYAM NURSING COLLEGE RAGGING CASE, KGSNA, RAHUL RAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.