കോഴിക്കോട്: മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വെെ കെട്ടിടത്തിൽ തീപിടുത്തമുണ്ടായ സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിശ്ചയിച്ച അഞ്ചംഗ സമിതിയുടെ അന്വേഷണം ഒമ്പതിന് ആരംഭിക്കും. കോട്ടയം മെഡി. കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറിന്റെ നേതൃത്തിലാണ് അന്വേഷണം. അപകടസമയത്ത് രോഗികളെ ആശുപത്രി കെട്ടിടത്തിൽ നിന്ന് മാറ്റിയതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നോ, സ്വകാര്യ ആശുപത്രികളിലേക്കുൾപ്പെടെ മാറ്റിയ രോഗികൾക്ക് മതിയായ ചികിത്സ ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ സമിതി അന്വേഷിക്കും. രോഗികളുടെ കേസ് ഷീറ്റുകളും പരിശോധിക്കും. അപകടസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ, ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരിൽ നിന്ന് വിശദാംശങ്ങൾ ശേഖരിക്കും. തീപിടിത്ത സമയത്തുണ്ടായ നാല് മരണങ്ങളും അന്വേഷണ സംഘം പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |