
തിരുവനന്തപുരം:നിയസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ മത്സരിക്കാനിറങ്ങിയാൽ കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി
ജോസഫ് സ്ഥാനയൊഴിയും.ഈ സാഹചര്യത്തിൽ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുള്ള പുതിയ അദ്ധ്യക്ഷനെ തേടി കോൺഗ്രസ്.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി,, മുതിർന്ന നേതാക്കളായ കെ.സി .ജോസഫ്, എം.എം ഹസ്സൻ, ആൻേ്റാ ആൻ്റണി, ഷാഫി പറമ്പിൽ എന്നിവരാണ് ഹൈക്കമാൻഡിൻ്റെ സാദ്ധ്യത പട്ടികയിലുള്ളത്. . തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയാണ് പരിഗണനയിൽ.
. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷമാകും ചുമതല കൈമാറ്റം. കൊടിക്കുന്നിൽ സുരേഷിനെ മുൻപും കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുണ്ട്. മാവേലിക്കര ലോക് സഭാ സീറ്റ് നിലനിറുത്താൻ അദ്ദേഹം മത്സരിക്കണമെന്ന പാർട്ടി നിർദ്ദേശത്തെത്തുടർന്നാണ് നടക്കാതിരുന്നത്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൊടിക്കുന്നിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നതിൽ പാർട്ടി തീരുമാനം കൈക്കൊണ്ടിട്ടില്ല.
. 2017- 18 ൽ എം.എം.ഹസ്സൻ കെ.പി.സി.സി അദ്ധ്യക്ഷനായിരുന്നു. കഴിഞ്ഞ വർഷമാണ് കെ. സുധാകരൻ സ്ഥാനമൊഴിഞ്ഞപ്പോൾ പേരാവുർ എം.എൽ.എ സണ്ണി ജോസഫ് കെ.പി.സി.സി അദ്ധ്യക്ഷനായത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് സമിതി ചേരും. . ഭൂരിഭാഗം സിറ്റിംഗ് എം.എൽ.എമാരും മത്സരിക്കാൻ താൽപര്യമറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് നേതൃത്വം ജില്ലാ നേതാക്കളുടെ അഭിപ്രായം തേടും. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഓരോ ജില്ലകളിലെയും കോർ കമ്മിറ്റി അംഗങ്ങൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എം.എൽ.എമാർ എന്നിവരെ കെ.പി.സി.സി നേതൃത്വം കാണും. 2021ൽ 93 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 21 ഇടത്താണ് വിജയിച്ചത്. 25 ഇടത്ത് മത്സരിച്ച മുസ്ലീം ലീഗ് 15 സീറ്റുകൾ നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |