
തിരുവനന്തപുരം: എറണാകുളം ഡി.സി.സിയിൽ 15 ന് രാവിലെ 10ന് ചേരാൻ നിശ്ചയിച്ചിരുന്ന കെ.പി.സി.സി നേതൃയോഗം 16ന് ഉച്ചയ്‌ക്ക് രണ്ട് തിരുവനന്തപുരം കെ.പി.സി.സി ഓഫീസിൽ ചേരുമെന്ന് പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. സണ്ണി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |