
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി
തിരുവനന്തപുരം: കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റർ ഹെഡിൽ വ്യാജ വാർത്ത സൃഷ്ടിച്ച് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.
സംസ്ഥാന പൊലീസ് മേധാവി, കണ്ണൂർ ജില്ലാ പൊലീസ് മേധാവി, കളക്ടർ, റിട്ടേണിംഗ് ഓഫീസർ എന്നിവർക്കും പരാതി നൽകി. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വ്യാജ വാർത്ത നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.കണ്ണൂർ മണ്ഡലത്തിൽ ടി.ഒ. മോഹനനെ പിന്തുണച്ചും കെ. സുധാകരന്റെ വിജയസാദ്ധ്യതയിൽ ആശങ്ക പ്രകടിപ്പിച്ചും എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തു നൽകിയെന്നാണ് ഉള്ളടക്കം. ഇത്തരത്തിൽ ഒരു കത്തും താൻ തയ്യാറാക്കുകയോ എഐസിസി അദ്ധ്യക്ഷന് നൽകുകയോ ചെയ്തിട്ടില്ലെന്നും, എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചാണ് വ്യാജകത്ത് തയ്യാറാക്കിയതെന്നും സണ്ണി ജോസഫ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |