തിരുവനന്തപുരം: പി.ആർ.എസ് ആശുപത്രിയിൽ ചികിത്സയിലുള്ള കെ.ആർ. ഗൗരിഅമ്മയുടെ ആരോഗ്യനില വീണ്ടും വഷളായതിനെ തുടർന്ന് എെ.സി.യു വിലേക്ക് മാറ്റി. ഇന്നലെ രാവിലെ പത്തരയോടെയാണ് ശ്വാസതടസമുണ്ടായത്. തുടർന്നാണ് എെ.സി.യുവിലേക്ക് മാറ്റിയത്. ശ്വാസകോശത്തിലേക്കുള്ള വാൽവിലുണ്ടായ തടസം മരുന്നിലൂടെ അലിയിച്ച് കളയാനുള്ള ശ്രമം തുടരുകയാണ്. ഏപ്രിൽ 22 നാണ് ഗൗരിഅമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച എെ.സി.യുവിൽ കഴിഞ്ഞ ഗൗരിഅമ്മയെ ആരോഗ്യനില മെച്ചപ്പെട്ടതിനെ റൂമിലേക്ക് മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |