തിരുവനന്തപുരം: കേരള ടെലിവിഷൻ ഫെഡറേഷൻ (കെ.ടി.എഫ്) പ്രസിഡന്റായി ബേബി മാത്യു സോമതീരത്തെ (മാനേജിംഗ് ഡയറക്ടർ, ജീവൻ ടി.വി) തിരഞ്ഞെടുത്തു. ദർശൻ രവി (ജോയിന്റ് മാനേജിംഗ് ഡയറക്ടർ,കേരളകൗമുദി), എം.വി.നികേഷ് കുമാർ (മാനേജിംഗ് ഡയറക്ടർ, റിപ്പോർട്ടർ ടി.വി) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. കൈരളി ടി.വി സീനിയർ ഡയറക്ടർ ഫിനാൻസ് ആൻഡ് ടെക്നിക്കൽ എം.വെങ്കിട്ടരാമൻ (ജനറൽ സെക്രട്ടറി), ഫ്ലവേഴ്സ് ടി.വി ആൻഡ് 24 ന്യൂസ് മാനേജിംഗ് ഡയറക്ടർ ആർ.ശ്രീകണ്ഠൻ നായർ, അമൃത ടി.വി ബിസിനസ് ഹെഡ് ശിവകുമാർ.ആർ (ജോയിന്റ് സെക്രട്ടറിമാർ),ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് ബിസിനസ് ഡയറക്ടർ കിഷൻ കുമാർ എം.എസ് (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |