സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ പിജി, എം.ടെക്. കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് ജൂലായ് മൂന്നിന് നടത്തും. അഡ്മിഷൻ മെമ്മോ സർവകലാശാലയുടെ പി.ജി. സി.എസ്.എസ്. അഡ്മിഷൻ പോർട്ടലിൽ (https://admissions.keralauniversity.ac.in/css2024) ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്യാം.
പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സുകളിലേക്ക് എസ്.സി., എസ്.ടി. വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 29 ന് കാര്യവട്ടം ക്യാമ്പസ്സിൽ സ്പോട്ട് അഡ്മിഷൻ നടത്തും. അസ്സൽ രേഖകളുമായി രാവിലെ പത്തിനകം വകുപ്പുകളിലെത്തണം.
വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ്, ബി.എ. മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ നാലാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം - റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംകോം. (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എസ്സി. മാത്തമാറ്റിക്സ് (റെഗുലർ, സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.റ്റി.റ്റി.എം. (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എ. ഇക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ്, ബി.എ. ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് ന്യൂ ജനറേഷൻ ഡബിൾ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവർഷ എം.ബി.എ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവർഷ എം.ബി.എ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.എ./ബി.എസി./ബികോം. ന്യൂ ജനറേഷൻ ഡബിൾ മെയിൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന നാലാം സെമസ്റ്റർ എം.എ /എം.എസ്സി /എം.കോം. (2022 അഡ്മിഷൻ) പ്രോഗ്രാമുകളുടെ പഠന സാമഗ്രികൾ ജൂലായ് ഒന്നു മുതൽ 4 വരെ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസിൽ നിന്ന് നേരിട്ട് കൈപ്പറ്റാം. വെബ്സൈറ്റ്- www.ideku.net
ആറാം സെമസ്റ്റർ ബി.എ. സി.ബി.സി.എസ്.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 28 മുതൽ ജൂലായ് 5 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |