നാലാം സെമസ്റ്റർ എം.എസ്സി സുവോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്സി മൈക്രോബയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ബി.ടെക്. പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് ഡിസംബർ 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ., ബി.എസ്.സി., ബി.കോം., ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്, ബി.എസ്.ഡബ്ല്യൂ, ബി.വോക്. എന്നീ സി.ബി.സി.എസ്.എസ്. പരീക്ഷകൾക്ക് പിഴകൂടാതെ ജനുവരി 3 വരെയും, 150 രൂപ പിഴയോടെ 6 വരെയും, 400 രൂപ പിഴയോടെ ജനുവരി 8 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.എ./ബി.എസ്സി./ബികോം. ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല
പരീക്ഷ ടൈംടേബിൾ
പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് (റഗുലർ/ സപ്ലിമെന്ററി) മേയ് 2024 പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എ/ എം.എസ്സി/ എം.ബി.എ/ എം.എൽ.ഐ.എസ്.സി/ എം.സി.എ/ എൽ.എൽ.എം/ എം.പി.ഇ.എസ് (സി.ബി.സി.എസ്.എസ് റഗുലർ/ സപ്ളിമെന്ററി), നവംബർ 2024 പരീക്ഷയുടെ ടൈം ടേബിൾ വെബ്സൈറ്റിൽ.
പുനർ മൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.ബി.എ ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
ഓർമിക്കാൻ ....
1. ഐ.സി.എസ്.ഐ നടത്തുന്ന സി.എസ് എക്സിക്യുട്ടീവ് എൻട്രൻസ് ടെസ്റ്റിന് (CSEET) 2025 ഏപ്രിൽ 25 വരെ അപേക്ഷിക്കാം. 2025 മേയ് മൂന്നിനാണ് പരീക്ഷ. വെബ്സൈറ്റ്: https://www.icsi.edu/student_rpn/cseet/.
എൽ എൽ.എം ഓപ്ഷൻ നൽകാം
സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലെ എൽ എൽ.എം ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനുള്ള വേക്കന്റ് സീറ്റ് അലോട്ട്മെന്റിന് www.cee.kerala.gov.in ൽ 23ന് ഉച്ചയ്ക്ക് ഒന്നുവരെ ഓപ്ഷൻ നൽകാം. വിജ്ഞാപനം വെബ്സൈറ്റിൽ.
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആയുർവേദ കോളേജുകളിലെ പി.ജി ആയുർവേദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in ൽ. 20ന് ഉച്ചയ്ക്ക് 12നകം പ്രവേശനം നേടണം. ഫോൺ: 0471 2525300.
പ്രൊഫൈൽ പരിശോധിക്കാം
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേക്ക് അപേക്ഷിച്ചവരുടെ പ്രൊഫൈൽ പരിശോധിക്കാനും പേര്, ഫോട്ടോ, ഒപ്പ് എന്നിവയിലെ ന്യൂനതകൾ പരിഹരിക്കാനും www.cee.kerala.gov.in ൽ 26ന് വൈകിട്ട് നാലുവരെ അവസരം. ഹെൽപ്പ് ലൈൻ- : 04712525300
ഇംഗ്ലീഷ് ട്രെയിനർ കോഴ്സ്
തിരുവനന്തപുരം: അസാപ് കേരളയുടെ കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷിക്കാം. വിഴിഞ്ഞത്തുള്ള അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിലാണ് പരിശീലനം. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. ഫീസ്: 14,750 രൂപ. ഫോൺ- 9495999697, 7012127574.
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിലെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിംഗ്, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സീറ്റുകളിലാണ് ഒഴിവുള്ളത്.
പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിഭാഗങ്ങൾക്ക് ഫീസ് സൗജന്യമായിരിക്കും. ഇവർക്ക്ല സ്റ്റൈപെൻഡ് ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
അപേക്ഷകർ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റിസെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം695024 വിലാസത്തിൽ ഹാജരാകണം. ഫോൺ: 04712474720, 2467728
ഹാർട്ടിയൻ ഗുരുശ്രേഷ്ഠ അവാർഡ്
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജ് ഏർപ്പെടുത്തിയ മികച്ച സ്കൂൾ, കോളേജ് അദ്ധ്യാപകർക്കുള്ള ഹാർട്ടിയൻ ഗുരുശ്രേഷ്ഠ അവാർഡിന് നാമനിർദ്ദേശം ക്ഷണിച്ചു. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 10വർഷം സേവനം പൂർത്തിയാക്കിയവർക്ക് നാമനിർദ്ദേശം നൽകാം. അവസാന തീയതി ജനുവരി 10. ഫോൺ: 9605047545.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |