കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് അളിയൻസ്. അനീഷ് രവി, സൗമ്യ ഭാഗ്യനാഥൻ, റിയാസ് നർമ്മകല, മഞ്ജു പത്രോസ്, സേതുലക്ഷ്മി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന പരമ്പര സംവിധാനം ചെയ്യുന്നത് രാജേഷ് തലച്ചിറയാണ്. അളിയൻസ് ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന ഒരു കൗതുക കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രീകരണം നടക്കുന്ന വീടിനകത്ത് ഒരു പാമ്പിനെ കണ്ടതാണ് താരങ്ങളെയും അണിയറ പ്രവർത്തകരെയും കുറച്ചു നേരത്തേക്ക് ഭീതിയിലാക്കിയത്. തുടർന്ന് സ്നേക്ക് മാസ്റ്റർ വാവ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവ സുരേഷ് മുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു. ആറ് വയസുള്ള പെൺ മൂർഖനാണ് വീട്ടിൽ കയറിയതെന്ന് വാവ സുരേഷ് പറഞ്ഞു. പാമ്പുകളുമായുള്ള അനുഭവങ്ങളും താരങ്ങളുമായി വാവ സുരേഷ് പങ്കുവച്ചു.
വീഡിയോ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |